സെപ്റ്റംബറില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് സംസ്ഥാനത്തു സെപ്തംബറില്‍ പെയ്തത്. 1878 സെപ്റ്റംബറില്‍ പെയ്ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്.ജൂണ്‍ ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന കാലവര്‍ഷ സീസണിലും കേരളത്തില്‍ നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. 204.92 സെമീ ആയിരുന്നു ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. ഇതോടെ ഈ വര്‍ഷം ലഭിച്ചത് 9% അധികമഴ.ശരാശരിയേക്കാള്‍ കൂടുതല്‍ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. കാസര്‍കോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 360.56 സെമീ. കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്തും, 115.37 സെമീ. വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാള്‍ അധികം മഴ കിട്ടി.