ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യയ്ക്കിത് നല്ലകാലം

0

ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പന തുടര്‍ച്ചയായ രണ്ടാം മാസത്തിലും മികച്ച വളര്‍ച്ച കൈവരിച്ചെന്ന് ഹോണ്ട അറിയിച്ചു . ആകെ വില്‍പന നാലു ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ലു കടന്ന ആഗസ്റ്റിനു ശേഷം സെപ്റ്റംബറില്‍ അഞ്ചു ലക്ഷം വാഹനങ്ങളുടെ വില്‍പനയും നേടിയെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച്‌ പത്തു ശതമാനം വളര്‍ച്ചയുണ്ടെന്നും കമ്ബനി പറയുന്നു. ആകെ 5,00,887 വാഹനങ്ങളുടെ വില്‍പനയാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ കൈവരിച്ചിട്ടുള്ളത്.സെപ്റ്റംബറില്‍ ടെസ്റ്റ് റൈഡുകളുടെ കാര്യത്തില്‍ ശക്തമായ 75 ശതമാനം വളര്‍ച്ചയാണു കൈവരിച്ചതെന്നും ഹോണ്ട പറയുന്നു. ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വില്‍പന വിഭാഗം ഡയറക്ടര്‍ യാദ്‌വിന്ദര്‍ സിങ് ഗുലേറിയയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.പുതിയ ഹൈനസ് സിബി350 ബ്രാന്‍ഡുമായി ആഗോള തലത്തില്‍ 350-500 സിസി വിഭാഗത്തിലുള്ള വിപുലീകരണത്തിനും തുടക്കം കുറിച്ചിട്ടുണ്ടെന്നും ഹോണ്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

You might also like
Leave A Reply

Your email address will not be published.