ദുബായില്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

0

15 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ദുബായ് എക്കണോമി നടത്തിയ പരിശോധനയിലാണ് മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച കണ്ടെത്തിയത്.അല്‍ മുറാഖബത്ത്, അല്‍ ദാഗയ, അല്‍ റാസ് എന്നിവിടങ്ങളിലെ റീട്ടെയില്‍, വ്യാപാരം, കസ്റ്റമര്‍ സര്‍വ്വീസ്, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, ഫാര്‍മസി, പലചരക്ക് കടകള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്. 663 സ്ഥാപനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി.

You might also like

Leave A Reply

Your email address will not be published.