ലോക്ക്ഡൗണ്‍ സമയത്ത് റദ്ദാക്കിയ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യണം

0

ലോക്​ഡൗണ്‍ കാരണം റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ മുഴുവന്‍ തുക​ വിമാന കമ്ബനികള്‍ തിരികെ നല്‍കണമെന്ന്​ സുപ്രീംകോടതി. മൂന്നാഴ്​ചക്കകം റീഫണ്ട്​ തുക നല്‍കാനാണ്​ സുപ്രീംകോടതിയുടെ ഉത്തരവ്​.മാര്‍ച്ച്‌​ 25 മുതല്‍ മെയ്​ 24 വരെ ബുക്ക്​ ചെയ്​ത ടിക്കറ്റുകളുടെ റീഫണ്ടാണ്​ മൂന്നാഴ്​ചക്കുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ചത്​. ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകളില്‍ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവര്‍ക്ക്​​ റീഫണ്ട്​ ലഭിക്കും. പ്രത്യേക ചാര്‍ജുകളൊന്നും ഈടാക്കാതെ മുഴുവന്‍ തുകയും തിരിച്ച്‌​ നല്‍കണമെന്നാണ്​ ഉത്തരവ്​. ഏജന്‍റുമാര്‍ക്കാണ്​ റീഫണ്ട്​ നല്‍കുന്നതെങ്കില്‍ അവര്‍ തുക എത്രയും പെ​ട്ടെന്ന്​ ഉപയോക്​താക്കള്‍ക്ക്​ നല്‍കണമെന്നും ഉത്തരവുണ്ട്​.അതേസമയം ഇന്ത്യന്‍ വിമാനക്കമ്ബനികളായ ഇന്‍ഡിഗോയും, സ്‌പൈസ് ജെറ്റ് ലിമിറ്റഡും, വിസ്താര ഉള്‍പ്പെടെയുള്ള കമ്ബനികള്‍ ലോക്ക്ഡൗണ്‍ മൂലമുള്ള വരുമാനനഷ്ടം നേരിടാന്‍ സര്‍ക്കാരില്‍ നിന്ന് വലിയ തുകകള്‍ പലിശരഹിത വായ്പയായി തേടിയിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.