ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് കണ്ടെത്തി. മറുപടി പറഞ്ഞ ബാംഗ്ലൂര്‍ 19.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 158 റണ്‍സെടുത്ത് അനായാസം ലക്ഷ്യം നേടി. ടോസ് നേടി സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്‍ വിരാട് കോഹ്ലി 53 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന് ഫോമിലേക്ക് മടങ്ങിയെത്തി മുന്നില്‍ നിന്ന് നയിച്ചു. മലയാളി ഓപണര്‍ ദേവ്ദത്ത് പടിക്കല്‍ 45 പന്തില്‍ 63 റണ്‍സെടുത്ത് മികവ് ആവര്‍ത്തിച്ചു. ദേവ്ദത്തും ആരോണ്‍ ഫിഞ്ച് (എട്ട്) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ബാംഗ്ലൂരിന് നഷ്ടമായത്. വിജയിക്കുമ്ബോള്‍ പത്ത് പന്തില്‍ 12 റണ്‍സുമായി എബി ഡിവില്ല്യേഴ്സായിരുന്നു ക്യാപ്റ്റന്‍ കൂട്ടായി ക്രീസില്‍. രാജസ്ഥാനായി ജോഫ്രെ ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.നേരത്തെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ മഹിപാല്‍ ലോംറോറിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോറിലെത്തിയത്. താരം 39പന്ത് നേരിട്ട് മൂന്നു സിക്സും ഒരു ഫോറുമടക്കം 47 റണ്‍സെടുത്തു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലാണ് ബാംഗ്ലൂരിനായി തിളങ്ങിയത്.രാജസ്ഥാനായി രാഹുല്‍ തെവാതിയ 12 പന്തില്‍ മൂന്ന് സിക്സുകള്‍ സഹിതം 24 റണ്‍സെടുത്തു. ജോഫ്രെ ആര്‍ച്ചര്‍ ഒരു സിക്സും ഫോറും സഹിതം പത്ത് പന്തില്‍ 16 റണ്‍സുമെടുത്ത് സ്കോര്‍ 150 കടത്തി.ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് നാല് ഓവറിനിടെ ഓപണര്‍മാര്‍ രണ്ടു പേരെയും നഷ്ടമായി. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (അഞ്ച്) ഇസുരു ഉദാന മടക്കി. പിന്നാലെ 12 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം തകര്‍ത്തടിച്ച് 22 റണ്‍സെടുത്ത ജോസ് ബട്ട്ലര്‍ നവ്ദീപ് സെയ്നി തന്റെ ആദ്യ പന്തില്‍ തന്നെ പുറത്തേക്കുള്ള വഴി കാണിച്ചു.പിന്നാലെ എത്തിയ മലയാളി താരം സഞ്ജു സാംസനെ (നാല്) യുസ്വേന്ദ്ര ചഹല്‍ ക്യാച്ചെടുത്ത് പുറത്താക്കി. സംശയാസ്പദമായിരുന്നു ചഹലിന്റെ ക്യാച്ച്. റീപ്ലേകളില്‍ പന്ത് നിലത്ത് മുട്ടിയെന്ന് സംശയമുയര്‍ന്നിട്ടും തേര്‍ഡ് അമ്ബയര്‍ ഓണ്‍ഫീല്‍ഡ് അമ്ബയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.22 പന്തില്‍ 17 റണ്‍സെടുത്ത റോബിന് ഉത്തപ്പയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. റിയാന്‍ പരാഗ് (16) ആണ് പുറത്തായ മറ്റൊരു താരം. രാഹുല്‍ തെവാതിയ 12 പന്തില്‍ 24 റണ്‍സോടെ പുറത്താകാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍ 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്തു.