ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 74,442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുെട 66,23,816 ആയി.രാജ്യത്ത് 24 മണിക്കൂറില്‍ 903 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ 66,23,816 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. രാജ്യത്തെ മരണനിരക്ക് 1.55 ശതമാനമാണ്.രാജ്യത്ത് ഇതുവരെ 55,86,704 പേര് രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 83.34 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് പോസിറ്റീവായ 9,34,427 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 11.14 ശതമാനമായി.രോഗ വ്യാപനത്തിെന്റ സാഹചര്യത്തില്‍ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച ഐ.സി.എം.ആര് കഴിഞ്ഞ ദിവസം 9,34,427 ടെസ്റ്റുകളാണ് നടത്തിയത്. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്.