ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അല്‍ബഹര്‍ പാലസില്‍ ചര്‍ച്ച നടത്തി
ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം സംബന്ധിച്ചും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുസംബന്ധിച്ചും ചര്‍ച്ച നടത്തി.പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ തുര്‍ക്കി പ്രസിഡന്‍റിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കുവൈത്ത് മുന്‍ അമീറിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിച്ചതിനുേശഷമാണ് തുര്‍ക്കി പ്രസിഡന്‍റ് കുവൈത്തില്‍ നിന്ന് ഖത്തറിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ തുര്‍ക്കി പ്രസിഡന്‍റ് ബുധനാഴ്ച തന്നെ മടങ്ങി.