സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ജലജീവന്‍ പദ്ധതിയിലൂടെ 2024 ഓടെ കുടിവെള്ളം എത്തിക്കുമെന്ന് മന്ത്രി കെ.രാജു
ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.അയിഷാപോറ്റി എം.എല്‍.എ.അധ്യക്ഷയായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ശ്രീകല, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാര്‍, ജില്ലാപഞ്ചായത്തംഗം എസ്.പുഷ്പാനന്ദന്‍, വൈസ് പ്രസിഡന്‍റ് ഡി.അനില്‍കുമാര്‍, ബി.വിജയന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.