നവംബര്‍ മൂന്നിലെ അമേരിക്കന്‍ പ്രസിഡന്‍റ്​ ​െതരഞ്ഞെടുപ്പിനു​ മുന്നോടിയായ സര്‍വേകളില്‍ ഡെമോക്രാറ്റിക്​ പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ ബഹുദൂരം മുന്നില്‍

0

കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്​ടണ്‍ പോസ്​റ്റ്​/എ.ബി.സി ന്യൂസ്​ സര്‍വേയില്‍ 55 ശതമാനം പേരു​െട പിന്തുണ ബൈഡനാണ്​. പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ്​ ട്രംപിനെ​ 43 ശതമാനം പേരാണ്​ പിന്തുണച്ചത്​. സി.എന്‍.എന്‍/എസ്​.എസ്​.ആര്‍.എസ്​, ഫോക്​സ്​ ന്യൂസ്​ സര്‍വേകളിലും ബൈഡന്​ ട്രംപിനേക്കാള്‍ 10​ ശതമാനം അധികം പിന്തുണയുണ്ട്​.

1936ല്‍ ശാസ്​ത്രീയ അഭിപ്രായ സര്‍വേകള്‍ നിലവില്‍വന്നതു​ മുതല്‍ ഏതൊരു സ്ഥാനാര്‍ഥിയേക്കാളും മികച്ച പ്രകടനമാണ്​ ബൈഡന്‍ കാഴ്​ചവെച്ചതെന്ന്​ ‘സി.എന്‍.എന്‍’ വ്യക്തമാക്കി. ശരാശരി 52-53 ശതമാനം പിന്തുണ നേടിയ ബൈഡന്‍, ട്രംപിനേക്കാള്‍ 10-11 ശതമാനം വോട്ടുകള്‍ക്കു​ മുന്നിലുമാണ്​.

1936 മുതലുള്ള പ്രസിഡന്‍റ്​ ​െതരഞ്ഞെടുപ്പുകളില്‍ നിലവി​െല പ്രസിഡന്‍റിനെതിരെ മത്സരിച്ച​പ്പോള്‍ ആകെ അഞ്ചു​ പേര്‍ മാത്രമാണ്​ അഭിപ്രായ വോ​െട്ടടുപ്പില്‍ മുന്നിലെത്തിയത്​. 1992ല്‍ ജോര്‍ജ്​ ബുഷിനെതിരെ മത്സരിച്ച ബില്‍ ക്ലിന്‍റന്‍ മാത്രമാണ്​ അഞ്ചു​ ശതമാനത്തിലധികം വോട്ട്​ ഭൂരിപക്ഷം നേടിയത്​.

നിലവിലെ സാഹചര്യത്തില്‍ ട്രംപ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അത്ഭു​തങ്ങള്‍ സംഭവിക്കണമെന്നാണ്​ തെരഞ്ഞെടുപ്പ്​ വിദഗ്​ധരുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒക്​ടോബറില്‍ എതിരാളി ഹിലരി ക്ലിന്‍റനേക്കാള്‍ ഏഴു​ ശതമാനം വോട്ടിനു​ പിന്നിലായിരുന്ന ട്രംപ്​ ശക്തമായ തിരിച്ചുവരവ്​ നടത്തിയിരുന്നു.

അതിനിടെ, ട്രംപ്​ കാമ്ബയിന്‍ ത​െന്‍റ പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ പരസ്യത്തില്‍ ഉപയോഗിച്ചതായി വൈറ്റ്​ ഹൗസ്​ കോവിഡ്​ ഉപദേശകന്‍ ഡോ. ആന്‍റണി ഫൗച്ചി വ്യക്തമാക്കി. ഏറ്റവും മികച്ച നിലയില്‍ ​ട്രംപാണ്​ കോവിഡിനെ നേരിട്ടതെന്ന്​ ഡോ. ഫൗച്ചി പറഞ്ഞതായാണ്​ പരസ്യത്തിലുള്ളത്​.

You might also like
Leave A Reply

Your email address will not be published.