1,090,193 പേര്‍ക്ക് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.38,347,804 പേര്‍ക്ക് ഇതുവരെ വൈറസ് ബാധിച്ചപ്പോള്‍, 28,840,115 പേര് രോഗമുക്തി നേടി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്, കൊളംബിയ, അര്‍ജന്റീന, പെറു, മെക്സിക്കോ, ഫ്രാന്‍സ്, ദക്ഷിണആഫ്രിക്ക, ബ്രിട്ടന്, ഇറാന്, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ല്‍ ഉള്ളത്. ഇവിടങ്ങളിലെല്ലാം നാല് ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ്. ഈ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ ലക്ഷം പിന്നിട്ടിട്ടുള്ളതും.അമേരിക്ക-220,841, ഇന്ത്യ-110,617, ബ്രസീല്‍-151,063 എന്നിങ്ങനെയാണ് ഈ മൂന്ന് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.