രാജ്യത്തെ എല്ലാ സ്​കൂളുകളിലും ഇനി കുട്ടികള്‍ക്ക്​ റൊ​ട്ടേറ്റിങ്​ ഹാജര്‍ സംവിധാനം വരുന്നു

0

ആവശ്യമുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ ക്ലാസ്,​ അല്ലാത്തവര്‍ക്ക്​ സ്​കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യം വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കുകയും ചെയ്യും. ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ സ്​കൂളുകള്‍ക്കും കിന്‍റര്‍ഗാര്‍ട്ടനുകള്‍ക്കും പുതിയ രീതി ബാധകമാക്കും. പുതിയ രീതി നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.ആദ്യസെമസ്​റ്ററിന്‍െറ മിഡ്​ടേം പരീക്ഷ കഴിയുന്നതോ​െടയാണിത്​. സ്​കൂളുകളു​െട ആകെ ശേഷിയുടെ 42 ശതമാനം വിദ്യാര്‍ഥികള്‍ക്ക്​ സ്​കൂളില്‍ എത്താനുള്ള അനുമതിയും വിദ്യാഭ്യാസ മന്ത്രാലയം നല്‍കി. മുമ്ബ്​ ഇതിനേക്കാള്‍ കുറഞ്ഞ ശതമാനം ​വിദ്യാര്‍ഥികള്‍ക്കുമാത്രമേ സ്​കൂളുകളില്‍ എത്താന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ആഴ്​ച അടിസ്​ ഥാനമാക്കിയായിരിക്കും വിദ്യാര്‍ഥികള്‍ക്ക്​ റൊ​ട്ടേറ്റിങ്​ ഹാജര്‍ സംവിധാനം നടപ്പില്‍ വരുത്തുക.നവംബര്‍ ഒന്നുമുതല്‍ എല്ലാ സ്​കൂളുകളിലും ഈ സ​മ്ബ്രദായത്തില്‍ കുട്ടികളു​െട ഹാജര്‍ നിര്‍ബന്ധമാക്കുകയും ചെയ്യും.​ ഒക്​ടോബര്‍ 25 മുതലോ നവംബര്‍ ഒന്നിന്​ മു​േമ്ബാ ആണ്​ എല്ലാ സ്​കൂളുകളിലും മിഡ്​ടേം പരീക്ഷ അവസാനിക്കുക. ഇതിന്​ ശേഷം നവംബര്‍ ഒന്നുമുതല്‍ സ്​ കൂളുകളില്‍ റൊ​ട്ടേറ്റിങ്​ ഹാജര്‍ സംവിധാനം നിലവില്‍ വരും. ഇതിനനുസരിച്ച്‌​ മൊത്തം വിദ്യാര്‍ഥികളു​െട എണ്ണം സ്​കൂളുകള്‍ പുതിയ രീതിക്കനുസരിച്ച്‌​ വിഭജിക്കണം. ഒരു ക്ലാസില്‍ ഒരു സമയം 15 വിദ്യാര്‍ഥികളില്‍ കൂടാത്ത തരത്തിലായിരിക്കണം ഇത്​. കുട്ടികള്‍ തമ്മില്‍ 1.5മീറ്റര്‍ അകലത്തില്‍ ആയിരിക്കണം എപ്പോഴും ഉണ്ടാ​േകണ്ടത്​. മാസ്​കുകള്‍ ധരിച്ചിരിക്കണം.കുട്ടികളു​െട സ്​കൂളിലേക്കുള്ള പ്രവേശനവും പോക്കും അധികൃതരുടെ നിയന്ത്രണത്തിലാക്കണം. ഇതടക്കമുള്ള കോവിഡ്​ പ്രതിരോധ നടപടികളെല്ലാം പാലിക്കുകയും വേണം.

കോവിഡ്​ സ്​ഥിരീകരിച്ചാല്‍ ആ സ്​കൂള്‍ മൊത്തം അടച്ചിടും

ഏതെങ്കിലും സ്​കൂളുകളിലെ മൂന്ന്​ ക്ലാസ്​ റൂമുകളില്‍ കോവിഡ്​ സ്​ഥിരീകരിച്ചാല്‍ ആ സ്​കൂള്‍ മൊത്തം രണ്ടാഴ്​ചത്തേക്ക്​ അടച്ചിടും. അഞ്ചുശതമാനം അധ്യാപകര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചാലും ആ സ്​കൂള്‍ രണ്ടാഴ്​ചത്തേക്ക്​ അടച്ചിടും. നേരത്തേ കോവിഡ്​ സ്​ഥിരീകരിക്കുന്ന ക്ലാസ്​ റൂമുകള്‍ ഉള്ള ഭാഗം മാത്രമേ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നുള്ളൂ.നവംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ സ്​കൂളുകളിലും കുട്ടികള്‍ക്ക്​ റോ​ട്ടേറ്റിങ്​ ഹാജര്‍ സംവിധാനം വരുന്നതി​േന്‍റയും ഹാജര്‍ നിര്‍ബന്ധമാക്കുന്നതിന്‍െറയും മുന്നോടിയായി നാഷണല്‍ ഹെല്‍ത്ത് സ്​ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും എച്ച്‌ എം സി ഇന്‍ഫെക്ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അല്‍ ഖാല്‍ ആണ്​ ഇക്കാര്യം അറിയിച്ചത്​. ഓണ്‍ലൈന്‍ ക്ലാസ്,​ അല്ലെങ്കില്‍​ സ്​കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യവും വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി.

You might also like

Leave A Reply

Your email address will not be published.