കുവൈത്തില്‍ ആകെ കൊറോണ മരണസംഖ്യ 730 അയി

0

പുതുതായി 889 പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു. അതേസമയം 798 പേര്‍ ഇന്ന് രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 8,045 പേരില്‍ നടത്തിയ സാന്പിള്‍ പരിശോധനയില്‍ നിന്നുമാണ് 889 പേരില്‍ കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 8,57,707 പേരില്‍ വൈറസ് പരിശോധന നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 1,19,420 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം കുവൈറ്റില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പുതുതായി 798 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,10,714 പേരിലെത്തി. ചികിത്സയില്‍ തുടരുന്ന 7,976 പേരില്‍ 126 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like
Leave A Reply

Your email address will not be published.