വിവാഹമോചിതരായ ദമ്ബതിമാരില്‍ ഭാര്യയ്ക്ക് ഗവണ്‍മെന്‍റ് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ഭാര്യയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഭര്‍ത്താവിന്‍റെ വാദം അംഗീകരിച്ച കോടതി ജീവനാംശം നല്‍കാന്‍ ഭാര്യയോട് ഉത്തരവിടുകയും ചെയ്തു. മാസം 1000 രൂപ വീതം നല്‍കണമെന്നാണ് കോടതി വിധി. ഉത്തര്‍പ്രദേശിലാണ് സംഭവം.വര്‍ഷങ്ങളായി വേര്‍പ്പിരിഞ്ഞ് താമസിക്കുന്നവരാണ് ദമ്ബതികള്‍. 1955 ലെ ഹിന്ദു മാരേജ് ആക്‌ട് പ്രകാരം, ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട്, 2013 ലാണ് ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നത്.