ഖത്തറും ഇന്ത്യയും തമ്മില്‍ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസര്‍വിസുകള്‍ നടത്താനുള്ള എയര്‍ബബ്ള്‍ കരാറിന്‍െറ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
നേരത്തേ ഇത് ഒക്ടോബര്‍ 31 വരെയായിരുന്നു. ഇതിനിടക്ക് സാധാരണ വിമാനസര്‍വിസുകള്‍ ആരംഭിക്കുകയാണെങ്കില്‍ അതുവരെയായിരിക്കും കരാര്‍ കാലാവധി. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ വഴിയൊരുക്കിയ എയര്‍ബബ്ള്‍ കരാര്‍ ആഗസ്്റ്റ് 18നാണ് പ്രാബല്യത്തില്‍ വന്നത്. നേരത്തേ ആഗസ്റ്റ് 31വരെയും പിന്നീട് ഒക്ടോബര്‍ 31 വരെയുമാണ് കരാര്‍ നീട്ടിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഡിസംബര്‍ അവസാനം വരെ ആക്കിയിരിക്കുന്നത്. കരാര്‍ പ്രകാരം നിലവില്‍ ഇന്ത്യന്‍ വിമാനകമ്ബനികളും ഖത്തര്‍ എയര്‍വേസും ഇരുരാജ്യങ്ങളിലേക്കും സര്‍വിസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ആകെയുള്ള മൊത്തം സീറ്റുകള്‍ ഇന്ത്യന്‍ കമ്ബനികളും ഖത്തര്‍ എയര്‍വേസും പങ്കുവെച്ചാണ് സര്‍വിസ് നടത്തുന്നത്. ഖത്തര്‍ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാര്ക്കും യാത്ര ചെയ്യാം. എന്നാല്‍, ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാര്‍. ആഗസ്റ്റ് ഒന്നുമുതല്‍ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ റീ എന്‍ട്രി പെര്‍മിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്.https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വഴിയാണ് പെര്‍മിറ്റിന് അപേക്ഷ നല്‍കേണ്ടത്. വിസാകാലാവധി കഴിഞ്ഞവര്‍ക്കുള്ള ഫീസ് ഖത്തര്‍ ഒഴിവാക്കിയിട്ടുമുണ്ട്.ആഗസ്റ്റ് ഒന്നുമുതല്‍ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്കടക്കം റീ എന്‍ട്രി പെര്‍മിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വിസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരുന്നു.ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേക കരാര്‍ ഉണ്ടാക്കണമെന്ന് ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ബബ്ള്‍ കരാര്‍ നിലവില്‍ വന്നത്. ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതോടെ നിരവധി ഇന്ത്യക്കാര്‍ ഖത്തറില്‍ മടങ്ങിയെത്തുന്നുണ്ട്. മലയാളികളടക്കം നിരവധി പേര് നിലവില്‍ തിരിച്ചെത്തിക്കഴിഞ്ഞു.