2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക തീരുമാനമെടുത്തു. രണ്ടു ദിവസമായി ന്യൂയോര്‍ക്കിലെ സുരക്ഷാ കൗണ്‍സില്‍ ആസ്ഥാനത്തെ യോഗത്തിലാണ് ഇന്ത്യ അമേരിക്ക ധാരണ തീരുമാനിക്കപ്പെട്ടത്.ഇന്ത്യക്കായി സുരക്ഷാ കൗണ്‍സിലില്‍ ഇടപെടുന്നത് അഡീഷണല്‍ സെക്രട്ടറിയായ വിനയ് കുമാറായിരിക്കുമെന്നും എംബസ്സി വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും ഈ കാലഘട്ടത്തിലെ സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ സമാനമായ കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതികളുമാണുള്ളത്. അതിനാല്‍ത്തന്നെ സുരക്ഷാ സമിതിയുടെ 2021-22 വര്‍ഷത്തെ എല്ലാ യോഗങ്ങളിലും സുരക്ഷാ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കിയെന്ന് ഇന്ത്യന്‍ എംബസ്സി വൃത്തങ്ങളറിയിച്ചു.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. സുരക്ഷാ കൗണ്‍സില്‍ സ്ഥിരം യോഗത്തിലും ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുമെന്ന തീരുമാനം അമേരിക്കന്‍ പ്രതിനിധികള്‍ എടുത്തിട്ടുണ്ട്.