ലോ​ക​ത്തെ കോ​വി​ഡ് മരണസംഖ്യ 12 ല​ക്ഷം പിന്നിട്ടു

0

നി​ല​വി​ല്‍ 1,205,043 പേ​രു​ടെ ജീ​വനാണ് കോ​വി​ഡ് മ​ഹാ​മാരി മൂലം നഷ്ടമായത് . 46,804,253 രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ 33,742,368 പേ​ര്‍ രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്തി നേ​ടു​ക​യും ചെ​യ്തു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.11,856,842 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 85,259 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍​റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ന്‍. മെ​ക്സി​ക്കോ, പെ​റു, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റ്റ​ലി, ഇ​റാ​ന്‍, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. 24 മ​ണി​ക്കൂ​റി​നി​ടെ 436,346 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തേ​സ​മ​യ​ത്ത് 5,299 പേ​ര്‍ രോഗബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മരിച്ചു .

You might also like
Leave A Reply

Your email address will not be published.