കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന്​ ആരോഗ്യമന്ത്രാലയം

0

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.അതേസമയം നിലവില്‍ ആളുകളില്‍ സമ്ബര്‍ക്ക വ്യാപനത്തിന് കാരണമാകുന്ന കൂടിച്ചേരലുകള്‍ പരമാവധി നിയന്ത്രിക്കണമെന്നും ഇതിനായി ഷോപ്പിങ്​ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ ആക്കി കുറക്കണമെന്നും റെസ്​റ്റാറന്‍റുകളിലും മറ്റും സന്ദര്‍ശനത്തിന് മുന്‍‌കൂര്‍ ബുക്കിങ്​ നിര്‍ബന്ധമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.ആരോഗ്യമന്ത്രലയത്തിന്റെ ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്ത ശേഷം മന്ത്രിസഭയാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

You might also like
Leave A Reply

Your email address will not be published.