ജോസഫ് ആര്. ബൈഡന് മിഷിഗണിലും വിസ്കോണ്‍സിനിലും വിജയിയായതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുതിയ ഘട്ടത്തിലേക്ക്. നാല് വര്‍ഷം മുമ്ബ് പ്രസിഡന്റ് ട്രംപ് വിജയിച്ച രണ്ട് പ്രധാന സ്ഥലങ്ങളാണ് മിഷിഗണും വിസ്കോണ്സിനും. എന്നാല്‍ ഇത്തവണ അത് ബൈഡനു നേരെ തിരിഞ്ഞത് ട്രംപിന് തിരിച്ചടിയായി .പ്രസിഡന്റിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പരിമിത സമയം മാത്രം ശേഷിക്കെ ട്രംപ് കൂടുതല്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ബൈഡന് പ്രധാന സംസ്ഥാനങ്ങളില്‍ നേരിയ ലീഡ് നേടിയിരുന്നു, ഈ പ്രവണത തുടരുകയാണെങ്കില്‍, അദ്ദേഹത്തെ ഇലക്ടറല്‍ കോളേജ് പരിധിയിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും നയിക്കും.ജോര്‍ജിയ, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലീഡുകള്‍ നിലനിര്‍ത്തുക എന്നതാണ് രണ്ടാം തവണയും വിജയിക്കാനുള്ള ട്രംപിന്റെ മുന്നിലുള്ള വഴി. എന്നാല്‍, വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ ബൈഡന് ഈ വിജയ സാധ്യത കുറയ്ക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ട്രംപിന് ബാലികേറാമല ആകുമെന്ന് ചുരുക്കം. നിരവധി പ്രധാന സംസ്ഥാനങ്ങളില്‍ ദശലക്ഷക്കണക്കിന് വോട്ടുകള്‍ ഇനിയും എണ്ണിയിട്ടില്ല എന്നത് ട്രംപിന് മറ്റൊരാശ്വാസമാണ്.
തെരഞ്ഞെടുപ്പ് ഫലം ഇതുവരെ………..
ടൈംസ്’ പറയുന്നു -ട്രംപ് -214 , ബൈഡന് 253
ഗാര്ഡിയന് -ട്രംപ് 214 ബൈഡന്-264
‘സിഎന്‍എന്‍ ട്രംപ് -213 ബൈഡന്-253
‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ചാണെങ്കില്‍ ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 253 എണ്ണവും ബൈഡന് സ്വന്തമാക്കിക്കഴിഞ്ഞു. ട്രംപ് നേടിയത് 214 വോട്ട്. ആകെ 270 വോട്ടുകളാണു പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിക്കാന്‍ വേണ്ടത്. ‘ഗാര്‍ഡിയന്റെ കണക്ക് പ്രകാരം 264 വോട്ടുകളാണ് ബൈഡനു ലഭിച്ചത്, ട്രംപിന് 214 ഉം. ഫോക്സ് ന്യൂസും ഇതേ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ‘സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ബൈഡന് 253 ഉം ട്രംപിന് 213 ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.