യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയായി ബൈഡന്‍. തകര്‍ത്തത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ റെക്കോഡ്. ഒബാമയ്ക്ക് ലഭിച്ചതിനെക്കാള്‍ 25 ലക്ഷത്തിലധികം വോട്ട് ഇതിനകം ബൈഡന്‍ നേടി.ഒബാമയ്ക്ക് 2008ല്‍ ലഭിച്ചത് 6.95 കോടി വോട്ട്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ഇത്തവണ ഉണ്ടായതാണ് ഒബാമയുടെ റെക്കോഡ് തകരാന്‍ കാരണം.ഒബാമ ആദ്യം വിജയിച്ച 2008ല്‍ 57.1 ശതമാനമായിരുന്നു പോളിങ്ങ്. ഇത്തവണ അത് 67 ശതമാനത്തോളം ഉണ്ടെന്നാണ് ലഭ്യമായ വിവരം. വ്യാഴാഴ്ച രാവിലെ വരെ എണ്ണിയതില്‍ ബൈഡന് 7.22 കോടിയിലധികം വോട്ട് ലഭിച്ചു, ട്രംപും ഒബാമയുടെ റെക്കോഡിനടുത്തെത്തി. 6.86 കോടി വോട്ട്. രണ്ട് കോടിയോളം വോട്ടിന്റെ വിവരം കൂടി അറിയാനുണ്ട്.മുഴങ്ങിയത് യുവാക്കളുടെ ശബ്ദം
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുഴങ്ങിയത് യുവതയുടെ ശബ്ദം. 18നും 29നും ഇടയില്‍ പ്രായമുള്ളവര്‍ മുമ്ബില്ലാത്തവിധം വോട്ട് ചെയ്തു.80 ലക്ഷത്തിലധികം ചെറുപ്പക്കാര്‍ അധികം വോട്ട് ചെയ്തതായി ടഫ്റ്റ്സ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറഞ്ഞു.
കോവിഡ് വ്യാപനം, വംശീയ അതിക്രമം, കാലാവസ്ഥാ വ്യതിയാനം, തോക്കുപയോഗിച്ചുള്ള അതിക്രമം എന്നിവയില്‍ യുവാക്കള്‍ക്കുള്ള ആശങ്ക തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇത്തരം വിഷയങ്ങളില്‍ പുരോഗമന നിലപാടിനൊപ്പം യുവാക്കള്‍ നിന്നതായി ടെക്സസ് സതേണ്‍ സര്‍വകലാശാലയിലെ മരിയ കാമ്ബെല്‍ പറഞ്ഞു.
You might also like