ഷെഫീല്‍ഡ് യുണൈറ്റഡിനെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്ബോള്‍ ചെല്‍സിക്ക് ഒരു ലക്ഷ്യമേ കാണൂ
പ്രീമിയര്‍ ലീഗ് നേതാക്കളായ ലിവര്‍പൂളുമായുള്ള വിത്യാസം ഒരു പോയിന്റാക്കി കുറക്കുക.പ്രചാരണത്തിന് അസ്ഥിരമായ തുടക്കത്തിനുശേഷം ഫ്രാങ്ക് ലാംപാര്‍ഡിന്റെ കുട്ടികള്‍ അവരുടെ പ്രതിരോധ പ്രശ്നങ്ങള്‍ എല്ലാം ശരിപ്പെടുത്തിയ പോലെയാണ്.രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഷെഫീല്‍ഡിന്റെ പേരില്‍ ഒരു പോയിന്റ് മാത്രം ആണ് ശേഷിക്കുന്നത്.ഏഴ് മല്‍സരങ്ങളില്‍ ആറ് മല്‍സരവും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍ ആണ്.ക്ലീന്‍ ഷീറ്റ് സൂക്ഷിക്കാനുള്ള കഴിവില്ലായ്മ കാരണം ഒരു മാസം മുമ്ബ് ചെല്‍സിയെ എഴുതിത്തള്ളുകയായിരുന്നു എല്ലാവരും.ഒക്ടോബര്‍ 17 ന് സതാംപ്ടണുമായി 3-3 സമനില, അവരുടെ ആദ്യ അഞ്ച് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഒമ്ബത് ഗോളുകള്‍ വഴങ്ങി.അതിനു ശേഷം നടന്ന അഞ്ചു മല്‍സരങ്ങളില്‍ ഗോളൊന്നും തന്നെ ലംപാര്‍ഡും ടീമും വഴങ്ങിയില്ല എന്നത് അതിശയോക്തി നല്കുന്ന ഒരു കാര്യം ആണ്.