ഈ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ

0

ഫ്രിഡ്ജ് എന്നതിലുപരി അതിനെ ഒരു ഫുഡ് ഷെല്‍ഫായിട്ടാണ് നമ്മളില്‍ പലരും കണക്കാക്കുന്നത്. ഇത്തരത്തില്‍ ഫ്രി‍ഡ്ജില്‍ സൂക്ഷിക്കുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടാനെ സഹായിക്കൂ. എന്നാല്‍ ഫ്രിഡിജില്‍ സൂക്ഷിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ ഉണ്ട്. അതായത്, മുറിയിലെ താപനിലയില്‍ സൂക്ഷിക്കേണ്ടതും ചീത്തയാവാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. അവയാണ്;

ബ്രെഡ്

ബ്രെഡ് അധിക ദിവസം കേടുകൂടാതെ ഇരിക്കാനാണ് പലരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ബ്രഡ് ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കപ്പെടേണ്ട ഒരു ഭക്ഷണ പദാര്‍ത്ഥമല്ല. മൂന്നോ നാലോ ദിവസത്തിനകം ബ്രഡ് കഴിച്ചു തീര്‍ക്കണം. ബ്രഡിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ കണ്ടെയ്‌നറിലോ സ്വാഭാവിക താപനിലയിലോ സൂക്ഷിക്കുന്നതാവും നല്ലത്.

നട്ട്‌സ്

ആരോഗ്യത്തിന് വളരെ നല്ലതാണ് പിസ്ത, ബദാം, കശുവണ്ടി പോലുള്ളവ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചി വ്യത്യാസമുണ്ടാക്കുകയും മറ്റ് ഭക്ഷണ സാധങ്ങളുടെ ഗന്ധം ഇവയിലേക്ക് പടരുന്നതിനും ഇടയാക്കും.

സവാള

നല്ല വായു സഞ്ചാരമുള്ള ഈര്‍പ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കേണ്ട ഒന്നാണ് സവാള. ഇരുട്ടുള്ള സ്ഥലത്ത് വച്ചാല്‍ സവാള മുളയ്ക്കാന്‍ സാധ്യതയുണ്ട്. പകുതി സവാള മതി എങ്കില്‍ ബാക്കിയുള്ളതിനെ വായുകടക്കാത്ത കണ്ടെയ്‌നറില്‍ അടച്ച്‌ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം.

വെളുത്തുള്ളി

സാധാരണ താപനിലയില്‍ കേടാവില്ലാത്തതിനാല്‍ വായു സഞ്ചാരമുള്ള ഈര്‍പ്പമില്ലാത്ത എവിടെയും വെളുത്തുള്ളി സൂക്ഷിക്കാം.

അവോക്കാഡോ

അവോക്കാഡോ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവയുടെ മൃദുലത നഷ്ടമാവുകയും പഴുക്കാന്‍ തമാസിക്കുകയും ചെയ്യും. എന്നാല്‍, പകുതി മുറിച്ച അവോക്കാഡോ വായു കടക്കാത്ത പാത്രത്തിലടച്ച്‌ ഫ്രിഡ്ജില്‍ വയ്ക്കാം.

തക്കാളി

പച്ചക്കറി വാങ്ങിയാല്‍ ഫ്രിഡ്ജില്‍ ആദ്യം സ്ഥാനം പിടിക്കുന്ന ഒന്നാണ് തക്കാളി. എന്നാല്‍, ഫ്രിഡ്ജില്‍ വച്ചാല്‍ തക്കാളിയുടെ സ്വാഭാവിക രുചി നഷ്ടമാകും.

തേന്‍

കേടാകാതെ ദീര്‍ഘകാലം ഇരിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് തേന്‍. ഇത് ഫ്രഡ്ജില്‍ വയ്ക്കുന്നതിന് പകരം നന്നായി അടച്ച്‌ കബോര്‍ഡില്‍ തന്നെ സൂക്ഷിക്കാം.

You might also like

Leave A Reply

Your email address will not be published.