യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ എച്ച്‌​ 1-ബി വിസകളുടെ എണ്ണം ഉയര്‍ത്തുമെന്ന്​ സൂചന

0

ഓരോ രാജ്യത്തിന്​ നിശ്​ചിത എണ്ണം വിസകള്‍ മാത്രമാണ്​ ഇപ്പോള്‍ അനുവദിക്കുന്നത്​. ഈ രീതിയില്‍ മാറ്റം വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതുമൂലം 10,000ത്തോളം ഇന്ത്യക്കാര്‍ക്ക്​ ഗുണമുണ്ടാകുമെന്നാണ്​ വിലയിരുത്തല്‍.എച്ച്‌​-1ബി വിസയുമായി യു.എസിലെത്തുന്നവരുടെ പങ്കാളികള്‍ക്ക്​ വര്‍ക്ക്​ പെര്‍മിറ്റ്​ നിഷേധിക്കുന്ന നയത്തിലും മാറ്റമുണ്ടാകുമെന്നാണ്​ സൂചന. യു.എസില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍​ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്​​ തീരുമാനം .നേരത്തെ ട്രംപ്​ ഭരണകൂടം എച്ച്‌​-1ബി വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്​ അറിയിച്ചിരുന്നു. ഇന്ത്യയില്‍ വന്‍കിട ഐ.ടി കമ്ബനികള്‍ക്ക്​ കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനമാണ്​ ഡോണള്‍ഡ്​ ട്രംപ്​ പ്രഖ്യാപിച്ചത്​. തുടര്‍ന്ന്​ ഐ.ടി കമ്ബനികള്‍ ​യു.എസില്‍ നിന്ന്​ തന്നെ ജോലിക്കാരെ തേടാന്‍ നിര്‍ബന്ധിതരായിരുന്നു. ബൈഡന്‍ അധികാരത്തിലെത്തുന്നതോടെ ഇതില്‍ മാറ്റമുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

You might also like

Leave A Reply

Your email address will not be published.