കുവൈത്ത് സിറ്റി: അബ്ദുല്ല അല്‍ മുബാറക ഭാഗത്താണ് പുതിയ ഹൈവേ തുറന്നത്.സബാഹ് അല്‍ സാലിം യൂനിവേഴ്സിറ്റിയെയും അബ്ദുല്ല അല്‍ മുബാറകിനെയും ബന്ധിപ്പിക്കുന്ന റോഡ് സിക്സ്ത് റിങ്ങിനും സെവന്ത് റിങ്ങിനും ഇടയിലാണ് വരുന്നത്. പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് റോഡ് സന്ദര്‍ശിച്ചു.പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.