യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത താനായിരിക്കാം, എന്നാല്‍ അവസാനത്തെയാളാകില്ല
അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാല്‍ അവസാനത്തെയാളാകില്ലെന്ന് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരീസ്. ഡെലവെയറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാല്‍ ഈ പദവിയിലെ അവസാനത്തെയാളാകില്ല. ഈ രാത്രി കാണുന്ന ഓരോ കൊച്ചു പെണ്‍കുട്ടിക്കും ഇത് സാധ്യമാകുന്ന രാജ്യമാണിതെന്ന് മനസിലാകും- കമല ഹാരീസ് പറഞ്ഞു.ഇത് പുതിയ പ്രഭാതമാണ്. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡന്. തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചെന്നും കമല കൂട്ടിച്ചേര്‍ത്തു. അമ്മ ശ്യാമള ഗോപാലന് അടക്കമുള്ളവരുടെ ത്യാഗങ്ങളും സ്മരിച്ചു.