എട്ടു മാസത്തെ ഇടവേളക്കുശേഷം യു.എ.ഇ- ഒമാന്‍ റോഡ് മാര്‍ഗം തുറന്നതിനു പിന്നാലെ കൂടുതല്‍ ഇളവുകളുമായി യു.എ.ഇ. ഒമാന്‍ പൗരന്മാര്ക്ക് റോഡ് മാര്‍ഗം അതിര്‍ത്തി കടക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു
എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റിവായെന്ന ഫലം ഹാജരാക്കണം.കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച റോഡ് അതിര്‍ത്തികളാണ് 16 മുതല്‍ തുറക്കുന്നത്. ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിര്‍ത്തികളിലൂടെ അനുവദിച്ചിരുന്നത്. അടുത്തദിവസം മുതല്‍ ഒമാനിലെയും യു.എ.ഇയിലെയും സ്വദേശികള്‍ക്ക് അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. ഒമാന്‍ റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് റോഡ് മാര്‍ഗം യു.എ.ഇയില്‍നിന്ന് ഒമാനിലേക്ക് പോകാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിലേക്ക് വരുന്ന ഒമാന്‍ സ്വദേശികള്‍ക്ക് അതിര്‍ത്തിയില്‍ വീണ്ടും പി.സി.ആര് പരിശോധനയുണ്ടാകും. യു.എ.ഇയില്‍ പ്രവേശിച്ചാല്‍ ഓരോ എമിറേറ്റിലെയും ക്വാറന്റീന് നിയമങ്ങള്‍ സന്ദര്‍ശകര്‍ക്ക് ബാധകമായിരിക്കും. ഇതനുസരിച്ച്, അബൂബദിയിലെത്തുന്നവര് 14 ദിവസം ക്വാറന്റീനില്‍ കഴിയണം. അബൂദബിയില്‍ തങ്ങുന്നവര്‍ മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. അബൂദബിയിലെത്തി മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമില്ല. നാലു ദിവസത്തില്‍ കൂടുതല്‍ യു.എ.ഇയില്‍ തങ്ങുന്നവര്‍ നാലാം ദിവസം കോവിഡ് പരിശോധനക്ക് ഹാജരാകണം. അതേസമയം, സന്ദര്‍ശക വിസയെടുത്ത് യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം വരുന്ന പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇതുസംബന്ധിച്ച് അടുത്ത ദിവസംതന്നെ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, അബൂദബിയിലെത്തുന്ന വിമാന യാത്രക്കാര്‍ക്ക് ഐ.സി.എ അനുമതിയും ദുബൈയിലെത്തുന്നവര്‍ക്ക് ജി.ഡി.ആര്.എഫ്.എ അനുമതിയും ഇപ്പോഴും നിര്‍ബന്ധമാണ്. അതിര്‍ത്തി തുറക്കുന്ന വിവരം ഒമാന്‍ ആരോഗ്യമന്ത്രി േഡാ. അഹമ്മദ് അല്‍ സഇൗദിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.ഇതിനു പിന്നാലെയാണ് യു.എ.ഇയും ഒമാനി പൗരന്മാര്ക്ക് അനുമതി നല്‍കിയത്.