2040ഒാടെ ഒമാനിലെ ജനസംഖ്യ 75 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് നഗരാസൂത്രണ-ഭവന നിര്‍മാണ വകുപ്പ്
ഇതില്‍ 39 ലക്ഷം പേരും വിദേശികളായിരിക്കും. ഇൗ എണ്ണം മുന്‍നിര്‍ത്തിയുള്ള നഗരാസൂത്രണ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഒമാെന്റ വിഷന്‍ 2040െന്റ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള നഗരങ്ങളും മറ്റും നിര്‍മിക്കാനാണ് പദ്ധതി. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ക്രമീകരണത്തിന് നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിവരുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയുമായി ചേര്‍ന്ന് സുസ്ഥിര നഗരങ്ങള്‍ നിര്‍മിക്കാനും പട്ടണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും പദ്ധതിയുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള സുസ്ഥിര നഗര മാതൃകകളാണ് മുന്നോട്ടുവെക്കുകയെന്നും നഗരാസൂത്രണ-ഭവന നിര്‍മാണ വകുപ്പ് അറിയിച്ചു. ഇതുവഴി ഒമാനെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റിയെടുക്കാമെന്ന വിഷന്‍ 2040െന്റ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഒമാനി തനിമ കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കുന്ന രീതിയിലായിരിക്കും നഗരാസൂത്രണം. ഒാരോ ഗവര്‍ണറേറ്റിലും അതിെന്റ വിവിധ ഘടകങ്ങള്‍ ആസ്പദമാക്കിയുള്ള സംയോജിത വികസന പദ്ധതിയായിരിക്കും നടപ്പില്‍ വരുത്തുക. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ളതാകും വികസന പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി ലോലപ്രദേശങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും.സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സംവിധാനമൊരുക്കുകയെന്നതും നഗരാസൂത്രണത്തില്‍ പ്രധാന ഘടകമാണ്. വിഭവങ്ങള്‍ പരമാവധി കുറച്ച് ഉപയോഗപ്പെടുത്തിയുള്ളതാകും അടിസ്ഥാന സൗകര്യ വികസനം. പുനരുപയോഗിക്കുന്ന ഉൗര്‍ജ സ്രോതസ്സിന് അടക്കം പ്രാധാന്യം നല്‍കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.