ദേശീയദിനത്തി​െന്‍റ ഭാഗമായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്​ രാജ്യത്തെ അഭിസംബോധന ചെയ്​തു

0

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ്​ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അതി​െന്‍റ ഭാഗമായാണ്​ അമ്ബതാം ദേശീയദിനാഘോഷം പരിമിതപ്പെടുത്തിയതെന്നും സുല്‍ത്താന്‍ പറഞ്ഞു.സുല്‍ത്താന്‍ ഖാബൂസ്​ ബിന്‍ സഇൗദി​െന്‍റ അറിവും നിപുണതയും വിശ്വസ്​തരായ ജനങ്ങളുടെ ത്യാഗമനോഭാവവുംകൊണ്ടാണ്​ ഒമാന്‍ മുന്‍കാലങ്ങളിലെ വെല്ലുവിളികള്‍ മറികടന്നത്​. ഒമാന്‍ എന്നത്​ നമുക്കും ഭാവി തലമുറക്കും അഭിമാനവും പ്രൗഢിയും നല്‍കുന്ന ഒന്നായി തുടരുകതന്നെ ചെയ്യും.ഒമാ​െന്‍റ എല്ലാ ഭാഗങ്ങളിലും ഒാ​രോ കുടുംബത്തിനും ഒാരോ വ്യക്തികള്‍ക്കും വികസനത്തി​െന്‍റ ഗുണഫലങ്ങള്‍ എത്തിക്കുകയെന്നതാണ്​ ലക്ഷ്യമെന്ന്​ സുല്‍ത്താന്‍ ത​െന്‍റ പ്രസംഗത്തില്‍ പറഞ്ഞു.ഇതുവരെ തുടര്‍ന്നുവന്ന തത്ത്വങ്ങളും മൂല്യങ്ങളുംതന്നെയാകും രാജ്യത്തി​െന്‍റ ഭാവികാലത്തിനും അടിസ്​ഥാനമാവുക. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളുമായാണ്​ സര്‍ക്കാര്‍ മുന്നോട്ടുപോവുക. ഒമാന്‍ വിഷന്‍ 2040​ അടിസ്​ഥാനമാക്കിയുള്ള ഭാവി വികസന സ്വപ്​നങ്ങളുടെ പ്രധാന അടിസ്​ഥാനം ഇതാണെന്നും സുല്‍ത്താന്‍ ഹൈതം പറഞ്ഞു.എല്ലാവരുടെയും ഉത്തരവാദിത്തമുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇൗ സ്വപ്​നം വിജയത്തിലെത്തൂ. രാജ്യത്തെ പൗരന്മാര്‍ ഒഴിവുകഴിവുകളില്ലാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങളും കഴിവുകളും ഇൗ ദിശയില്‍ വിനിയോഗിക്കേണ്ടതുണ്ട്​.ഒമാന്‍ വിഷന്‍ 2040​െന്‍റ ഭാഗമായാണ്​ രാജ്യത്തെ ഭരണതലത്തിലും മന്ത്രിസഭ കൗണ്‍സിലിലും മാറ്റങ്ങള്‍ വരുത്തിയത്​. സര്‍ക്കാറി​െന്‍റ പ്രകടനവും മത്സരക്ഷമതയും വര്‍ധിപ്പിക്കുകയെന്നതാണ്​ ഭരണതലത്തിലെ ഇൗ മാറ്റത്തി​െന്‍റ പ്രധാന ലക്ഷ്യം. ഭരണതലത്തിന്​ ഒപ്പം കണക്കുപരിശോധനയുമായി ബന്ധപ്പെട്ട നടപടികളും നവീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്​. അധികാര വികേന്ദ്രീകരണത്തിനും ഒാരോ ഗവര്‍ണറേറ്റുകളുടെയും പ്രത്യേകമുള്ള വികസനം ഉറപ്പുവരുത്തുന്നതിനുമുള്ള നിയമപരമായ ചട്ടക്കൂട്​ പൂര്‍ത്തിയായിവരുകയാണ്​.

എണ്ണവിലയിടിവിന്​ ഒപ്പം കോവിഡ്​ മൂലവുമുള്ള പ്രതിസന്ധികളെ നേരിടാനും വിവിധ പദ്ധതികള്‍ ആവിഷ്​കരിച്ച്‌​ നടപ്പാക്കിവരുന്നുണ്ട്​. രാജ്യത്തെ വിവിധ മേഖലകളില്‍ ഇവയുടെ ആഘാതം ബാധിക്കാതിരിക്കാനാണ്​ ശ്രമം നടത്തുന്നത്​.ആരോഗ്യം, സാമൂഹിക, സാമ്ബത്തിക മേഖലകള്‍ക്കാണ്​ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും സുല്‍ത്താന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലക്കുള്ള പിന്തുണയും മുന്‍ഗണനാ അടിസ്​ഥാനത്തില്‍തന്നെ നടപ്പാക്കും. പ്രതിസന്ധികളും വെല്ലുവിളികളും ഒാരോ രാജ്യത്തിനും തങ്ങളുടെ കഴിവുകള്‍ കൂടുതല്‍ പ്രകടമാക്കാനുള്ള അവസരങ്ങളാണ്​ തുറന്നുതരുന്നത്​. നിലവിലെ കോവിഡ്​ പ്രതിസന്ധി നൂതന ആശയങ്ങളിലൂന്നിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള വലിയ അവസരമാണ്​ രാജ്യത്തെ സ്വദേശി ജനതക്ക്​ നല്‍കുന്നത്​. ഡിജിറ്റല്‍ തലത്തില്‍ മു​െമ്ബങ്ങുമില്ലാത്ത വിധത്തിലുള്ള വളര്‍ച്ച അവര്‍ കൈവരിച്ചുകഴിഞ്ഞതായും സുല്‍ത്താന്‍ പറഞ്ഞു.ചെലവുചുരുക്കലുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക​േളാട്​ ജനങ്ങള്‍ അനുകൂലമായാണ്​ പ്രതികരിച്ചത്​. സമ്ബദ്​ഘടനക്ക്​ ഏറെ വെല്ലുവിളികളുണ്ടെങ്കിലും ധനസന്തുലനം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതി സമ്ബദ്​ഘടനയെ സുരക്ഷിത തീരത്ത്​ എത്തിക്കും.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്ബദ്​ഘടന വികസനത്തി​െന്‍റ പാതയിലേക്ക്​ തിരികെയെത്തുമെന്നും സുല്‍ത്താന്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.