ഒാണ്‍ലൈനായി നടത്തിയ കുവൈത്തി, ഖത്തരി ഹയര്‍ കോഒാപറേഷന്‍ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അസ്സബാഹും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല് താനിയുമാണ് ധാരണപത്രങ്ങളില്‍ ഒപ്പിട്ടത്.കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട കുവൈത്ത് പൗരന്മാര്ക്ക് ആതിഥേയത്വം നല്‍കിയതിനും അവരെ കുവൈത്തിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതിനും ഖത്തര്‍ അധികൃതര്‍ക്ക് ഡോ. അഹ്മദ് നാസര്‍ അസ്സബാഹ് നന്ദി അറിയിച്ചു.നേരിട്ടുള്ള വിദേശ നിക്ഷേപം, സേവനങ്ങളും ഭരണവികസനവും, ഇസ്ലാമിക കാര്യം, കാര്‍ഷിക മേഖല തുടങ്ങിയവയിലാണ് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്.