കൊവിഡ് എല്ലാവരെയും വീട്ടിലിരുത്തി ബോറഡിപ്പിച്ചപ്പോള്‍ മലപ്പുറം സ്വദേശി നിമിഷ അശോക് ഫോട്ടോഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ ഫോട്ടോഷൂട്ട് വൈറലാകുമെന്ന് നിമിഷ ചിന്തിച്ചില്ല. ഫോട്ടോസ് വൈറലായതോടെ നിമിഷ മലയാള സിനിമയുടെ ഭാഗമായിരിക്കുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ജനഗണമനയിലൂടെയാണ് നിമിഷ വെള്ളിത്തിരയില്‍ എത്തുന്നത്.കൊവിഡ് കാലത്തെ ബോറഡിയില്‍ നിന്ന് പുറത്തിറങ്ങാനാണ് നടിയും സുഹൃത്തുമായ അനാര്‍ക്കലി മരിക്കാര്‍ വഫാറ സെലിബ്രിറ്റി പേജിന്റെ അണ്‍കുക്ക്ഡ് എന്ന ഫോട്ടോ ഷൂട്ടിലേയ്ക്ക് നിര്‍ദ്ദേശിച്ചത്. ഒരു സ്ത്രീയുടെ ശരീരത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഊന്നുന്നതായിരുന്നു ഫോട്ടോ ഷൂട്ടിന്റെ വിഷയം. അതിനാല്‍ ഷൂട്ടിലെ വേഷം നിമഷയ്ക്ക് നേരെ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുകയുണ്ടായി.എന്നാല്‍ ഫോട്ടോ വൈറലായതിന് പിന്നാലെയാണ് നിമിഷക്ക് സിനിമയിലേക്കുള്ള അവസരം ലഭിക്കുകയായിരുന്നു. നിമിഷ അയച്ചു കൊടുത്ത ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമാവുകയും, പൃഥിരാജിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഏഴ് ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനിടയില്‍ പൃഥിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെയുള്ള വലിയ താരനിരക്കൊപ്പമാണ് നിമിഷ വേഷമിട്ടത്. കാരക്ടര്‍ വേഷമാണ് നിമിഷക്ക് കിട്ടിയത്. കാലടി സര്‍വകലാശാലയില്‍ എംഎ മലയാളത്തിന് ശേഷം കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററില്‍ ബിഎഡ് പഠിച്ചു കൊണ്ടിരിക്കുകയാണ് നിമിഷ.