ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഒപ്പിട്ടു. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5,000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും.ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. ഇതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.