കാസര്‍കോട്: രാജ്യത്തെ റേഡിയോ സ്റ്റേഷനുകള്‍ക്ക് ഇതുസംബന്ധമായ സൂചന നല്‍കി നവംബര്‍ 18ന് പ്രസാര്‍ ഭാരതിയുടെ കത്ത് ലഭിച്ചു. 2020 സെപ്റ്റംബര്‍ 29, ഒക്ടോബര്‍ 14 തീയതികളില്‍ ചേര്‍ന്ന പ്രസാര്‍ ഭാരതി ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. നിലവിലുള്ള മത്സര വിപണിയില്‍ പുതിയ ബ്രാന്‍ഡുമായി രംഗത്തുവരുന്നതിെന്റ ഭാഗമായി െപാതുതാല്‍പര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാന്‍ഡായിരിക്കും ഇനി ആകാശവാണി നിലയങ്ങള്‍ എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.ഇതാണ് തീരുമാനമെങ്കിലും ഒരു ഭാഷയില്‍/ഒരു സംസ്ഥാനത്ത്/അനിവാര്യം എന്ന് തോന്നുന്ന, നിലയങ്ങള്‍ നിലനിര്‍ത്തി മറ്റ് എഫ്.എമ്മുകളെയെല്ലാം പ്രധാനപ്പെട്ട ഒരു സ്റ്റേഷെന്റ കീഴില്‍ കോണ്‍ട്രിബ്യൂട്ടറി സ്റ്റേഷനുകളാക്കി മാറ്റാനാണ് പോകുന്നെതന്ന് ബോര്‍ഡ് യോഗത്തിെന്റ മിനുട്സില്‍ സൂചന നല്‍കുന്നുണ്ട്. എഫ്.എം നിലയങ്ങളിലൂടെ വികേന്ദ്രീകരിക്കെപ്പട്ട ആകാശവാണിയില്‍ ഇനി പ്രാദേശിക വാര്‍ത്തകളും പരിപാടികളും കുറയും. കേരളത്തില്‍ തിരുവനന്തപുരം ഒഴികെ ആറു നിലയങ്ങള്‍ കോണ്‍ട്രിബ്യൂട്ടറി നിലയങ്ങളാകും. വികേന്ദ്രീകൃത പരിപാടികള്‍ കാരണം കലാകാരന്മാര്‍ക്ക് മാത്രം പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ ബജറ്റ് തുക ‘നഷ്ട’മാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചെറുസ്റ്റേഷനുകള്‍ നിര്‍ത്തലാക്കി ഒരു സ്റ്റേഷന് എന്നതിലേക്ക് കടന്നാല്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാമെന്നും പ്രസാര്‍ ഭാരതി കരുതുന്നു.1995 മുതല്‍ നിയമനം നിരോധിച്ച പ്രസാര്‍ ഭാരതിയില്‍ ഇപ്പോള്‍ 40000 ജീവനക്കാരുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ആകാശവാണിയിലെ എന്‍ജിനീയര്‍മാരാണ്. ഡിജിറ്റല്‍ യുഗത്തില്‍ ഇത്രയും എന്‍ജിനീയര്‍മാര്‍ വേണ്ട. റേഡിയോ പരിപാടികള്‍ക്ക് ആപ് പ്രചാരവും ആരംഭിച്ചിട്ടുണ്ട്. 2024ല്‍ ഇപ്പോഴുള്ള ജീവനക്കാരില്‍ 75 ശതമാനം വിരമിക്കും. അതോടെ ആകാശവാണി പൊതുമേഖലയില്‍ അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിെന്റ ആലോചനയെന്ന് ആകാശവാണി കേന്ദ്രങ്ങള്‍ പ്രതികരിച്ചു.’പ്രസാര്‍ ഭാരതിക്ക് 450 റേഡിയോ സ്റ്റേഷനുകളും സ്വകാര്യ മേഖലയില്‍ 369 സ്റ്റേഷനുകളുമാണുള്ളത്. 55 ശതമാനം റേഡിയോ മേഖലയാണ് പ്രസാര്‍ ഭാരതിക്കുള്ളത്. ഇത് കുറച്ചുകൊണ്ടുവരുകയും ഇൗ മേഖലയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത്’-ആകാശവാണി ജീവനക്കാര്‍ പറയുന്നു.