സ്ത്രീശാക്തീകരണത്തിനായുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ്. ഇതോടെ പുരുഷന്മാര് മാത്രം കൈകാര്യം ചെയ്യുന്ന ഈ രംഗത്ത് കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സൗദിയിലെ നിയമമനുസരിച്ച് സ്വദേശികളായ പുരുഷന്മാര്ക്കോ സ്ത്രീകള്‍ക്കോ നിയമപ്രകാരം സാധുവായ ലൈസന്‍സുള്ള വിദേശ നിക്ഷേപകനോ മാത്രമേ ടൂര്‍ ഓപ്പറേഷന് അനുവാദമുള്ളൂ.ഇവര്‍ക്ക് ടൂറിസം യാത്രകള്‍ സംഘടിപ്പിക്കാനും പ്രത്യേക നിരക്കുകള്‍ ഈടാക്കി രാജ്യത്തിനകത്തോ പുറത്തോ തങ്ങളുടെ സേവനങ്ങള്‍ വിപണനം നടത്താനും അനുവാദമുണ്ട്.കാര്‍ വാടകക്ക് നല്കല്, വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യമൊരുക്കല്‍, വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കലും പരിപാലനവും, ഇന്‍ഷുറന്‍സ് ഒരുക്കല്‍ എന്നിവയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന സേവനങ്ങള്‍.