ബലാത്സംഗം കേസില്‍ പിടിയിലാകുന്ന പ്രതികള്‍ക്ക് രാസഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്
ലൈംഗികചോദനയും ലൈംഗികോത്തേജനവും കുറയ്ക്കാനുദ്ദേശിച്ചുള്ള ഔഷധപ്രയോഗത്തെയാണ് ‘രാസഷണ്ഡീകരണം’ എന്ന് പറയുന്നത് ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.ഇതൊരു ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാന്‍ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിയമം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസുകള്‍ പെട്ടന്ന് കണ്ടെത്തുന്നതിനും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കൂടുതല്‍ വനിതാ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടില്‍ വ്യക്തമാക്കുന്നുണ്ട്.