ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ ഡിഫന്‍ഡര്‍ നിശു കുമാര്‍, മധ്യനിര താരം രാഹുല്‍ കെപി എന്നിവര്‍ ഉണ്ടായിരുന്നില്ല. ഇരുതാരങ്ങളും ഇല്ലാത്തതിന്റെ വിഷമങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ നേരിടേണ്ടിയും വന്നിരുന്നു. ഇരു താരങ്ങളും ഫിറ്റ്നെസിലേക്ക് വരികയാണ് എന്നാണ് കിബു വികൂന പറഞ്ഞു.രണ്ട് താരങ്ങളും 100% ഫിറ്റ്നെസില്‍ എത്തിയാല്‍ ഉടന്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച് സ്ക്വാഡിലേക്ക് രണ്ടു പേരും എത്തും എന്നും കളത്തില്‍ ഇറങ്ങും എന്നും കിബു വികൂന പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒക്കെ പൂര്‍ണ്ണ ഫിറ്റ്നെസിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ് എന്നും വികൂന പറഞ്ഞു. ടീം ഫിറ്റ് ആയി കഴിഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാണാം എന്നും അദ്ദേഹം പറഞ്ഞു. നാളെ നോര്‍ത്ത് ഈസ്റ്റിനെതിരെ നിശു കുമാര്‍ ഇറങ്ങുക ആണെങ്കില്‍ റൈറ്റ് ബാക്ക് പൊസിഷന്‍ ആകും താരം സ്വന്തമാക്കുക.