പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോള്‍ അടുത്തു നിന്ന ചീഫ് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരെല്ലാവരും ഞെട്ടി
ജര്‍മനിയില്‍ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് ജര്‍മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ നഗരമായ കോട്ട്ബുസിലെ (COTTBUS) കാള്‍ തീം ക്ലീനിക്കിലാണ് (CARL THIEM CLINIKUM COTTBUS) ഈ വലിയ വാവ സിസേറിയന്‍ വഴി പുറം ലോകം ശ്വസിച്ചത്.ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റര്‍ നീളവുമാണ് കുഞ്ഞിന്. കുട്ടി ഇനി 12 ദിവസം നിരീക്ഷണത്തില്‍ പ്രാണവായു ശ്വസിച്ച് അമ്മയോടൊപ്പം ആശുപത്രിയില്‍ കഴിയാനാണ് നിര്‍ദ്ദേശം.ലിയാന്‍ഡര്‍ ജോയല്‍ എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ കുഞ്ഞിന്റെ അമ്മ ഡെന്‍സി ലൂക്കാണ്. കാല്‍നൂറ്റാണ്ട് കാലത്തെ തന്റെ സേവനത്തിനിടയില്‍ ഇത്രയും വലിയ ഒരു കുട്ടിയെ സിസേറിയന്‍ വഴി പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നു ശസ്ത്രക്രിയ നടത്തിയ പ്രഫസറും ചീഫ് സര്‍ജനുമായ ജോര്‍ജ് ഷൈറയന്‍ (GEORGE SCHRIER) മാധ്യമങ്ങളെ അറിയിച്ചു.