കഴിഞ്ഞ ദിവസം പെട്രോളിന് പരമാവധി 24 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്‍െറ വില 76.03 രൂപയായി ഉയര്‍ന്നു. 82.23 രൂപയാണ് കൊച്ചിയിലെ പെട്രോളിന്‍െറ വില.കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പെട്രോളിന് 83 പൈസയും ഡീസലിന് 1.4 രൂപയും വര്‍ധിച്ചിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് വീണ്ടും എണ്ണ കമ്ബനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കഴിഞ്ഞ 58 ദിവസമായി പെട്രോള്‍ വിലയിലും 48 ദിവസമായി ഡീസല്‍ വിലയിലും മാറ്റമുണ്ടായിരുന്നില്ല.അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്നാണ് കമ്ബനികളുടെ വാദം. എന്നാല്‍, കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിലും എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്‍െറ വില 10 ശതമാനം ഇടിഞ്ഞ് 47.70 ഡോളറായി.