ശനിയാഴ്ച പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4500ല്‍ എത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതും ഡോളര്‍ വിലയിടിഞ്ഞതുമാണ് ഇന്നു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോഡ് നിലവാരം. കഴിഞ്ഞ ജൂലൈ മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില.