അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിെന്റ ഇടക്കാല റിപ്പോര്‍ട്ട് ശുഭസൂചന നല്‍കിയതോടെ കോവിഡ് പ്രതിരോധ വാക്സിന് വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ബ്രിട്ടന്
അടുത്ത ഏപ്രില്‍-മേയ് മാസത്തിെന്റ തുടക്കത്തോടെ പരമാവധി വാക്സിന് രാജ്യെത്തത്തിക്കാന് സര്‍ക്കാര്‍ തീരുമാനം. ഇതിെന്റ ഭാഗമായി യു.എസ് കമ്ബനിയായ മൊഡേണയുടെ 20 ലക്ഷം ഡോസ് വാക്സിനുകൂടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കി. രണ്ടാഴ്ച മുമ്ബ് ഇതേ കമ്ബനിയുടെ 50 ലക്ഷം ഡോസിന് ഓര്‍ഡര്‍ നല്‍കിയതിനു പിന്നാലെയാണിത്. ഇതുകൂടാതെ ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബയോടെക്കുമായി സഹകരിച്ച് യു.എസ് കമ്ബനിയായ ഫൈസര്‍ ഉല്പാദിപ്പിക്കുന്ന പ്രതിരോധമരുന്നിെന്റ 40 ദശലക്ഷം ഡോസും ബ്രിട്ടന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.