ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സ്പ്യെല്‍ ഡ്രൈവില്‍ 4,743 ബോര്‍ഡുകള്‍ നീക്കം ചെയ്തു. ബാനറുകള്‍, കൊടികള്‍, തോരണം തുടങ്ങിയവയും നീക്കം ചെയ്തു. തദ്ദേശ സ്ഥാപന മേധാവികളുടെ മേല്‍നോട്ടത്തിലാണു സ്പെഷ്യല്‍ ഡ്രൈവ്.ഗ്രാമ പഞ്ചായത്തുകളില്‍ 1,954 ബോര്‍ഡുകള്‍, 874 കൊടികള്‍, 103 തോരണങ്ങള്‍ എന്നിവ നീക്കംചെയ്തു. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയില്‍ 1,235 ബോര്‍ഡുകള്‍ നീക്കി. 218 ബാനറുകളും 210 കൊടികളും 111 തോരണങ്ങളും നീക്കം ചെയ്തവയിലുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ നടത്തിയ പരിശോധനയില്‍ 1554 ബോര്‍ഡുകളടക്കം 1,892 പരസ്യ സാമഗ്രികള്‍ നീക്കം ചെയ്തു.