പോപുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പരിശോധന നടന്നത് രണ്ടിടത്ത്
മലപ്പുറം:
ദേശീയ ചെയര്മാന് ഒ.എം.എ സലാം, സെക്രട്ടറി നാസറുദ്ദീന്‍ എളമരം എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്നത്. ഉദ്യോഗസ്ഥരെത്തിയപ്പോള്‍ നാസറുദ്ദീെന്റ എളമരത്തെ വീട് അടച്ചിട്ട നിലയിലായിരുന്നു. സഹോദരന് വന്നാണ് തുറന്നുകൊടുത്തത്. ആറുപേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. രണ്ട് മണിക്കൂറിന് േശഷം ഇവര്‍ മടങ്ങി.മഞ്ചേരി കിഴക്കേത്തല മാടങ്കോട് ഒ.എം.എ സലാമിെന്റ വീട്ടില്‍ അഞ്ചംഗ സംഘമാണ് എത്തിയത്. പരിശോധന ഉച്ച 2.15 വരെ നീണ്ടു. വിസിറ്റിങ് കാര്‍ഡുകളും ഭൂമിയുടെ രേഖയും കസ്റ്റഡിയിലെടുത്തു. നിരവധി എസ്.ഡി.പി.ഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടി. മഞ്ചേരി, എളമരം, എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.
റെയ്ഡില്‍ പ്രതിഷേധം
പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളില്‍ ഇ.ഡി നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ഒ.എം.എ സലാമിെന്റ വീട്ടില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥന്മാര്ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നഗരത്തിലും പ്രകടനം നടത്തി. കിഴക്കേത്തലയില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജില്ല പ്രസിഡന്റ് സിറാജ് വണ്ടൂര്‍, മഞ്ചേരി ഡിവിഷന് പ്രസിഡന്റ് ഉണ്ണി മുഹമ്മദ് കുരിക്കള്‍, അബ്ദുറഹിമാന് എളയൂര്‍, ഫര്‍സ മാനു എന്നിവര്‍ സംസാരിച്ചു. എളമരം, എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തിന് ഈസ്റ്റ് ജില്ല സെക്രട്ടറി അബ്ദുസമദ് കാവനൂര്‍, എസ്.ഡി.പി.ഐ എടവണ്ണപ്പാറ ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ഥി യു.കെ. അബ്ദുസ്സലാം, എസ്.ഡി.പി.ഐ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് നവാസ് എളമരം, പോപ്പുലര്‍ ഫ്രണ്ട് കൊണ്ടോട്ടി ഡിവിഷന് പ്രസിഡന്റ് ഷംസുദ്ദീന് എന്നിവര്‍ നേതൃത്വം നല്കി.