ത്രിഷ ചിത്രത്തില്‍ നിന്ന് പിന്മാറിയത് മുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീട് തൃഷ പുറത്തായതിനുശേഷം കാജല്‍ അഗര്‍വാളാണ് ഈ ചിത്രത്തിലെ നായികയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. രാം ചരണ്‍ ചിത്രത്തില്‍ പ്രത്യേക വേഷം കൈകാര്യം ചെയ്യുന്നതെന്നും സ്ഥിരീകരിച്ചു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിലെ ഏറ്റവും പുതിയ വാര്‍ത്ത വിവാഹത്തിനും ഹണിമൂണിനും ശേഷം കാജല്‍ ചിത്രത്തില്‍ ഉടന്‍ ജോയി ചെയ്യും എന്നതാണ്. രാജസ്ഥാനിലാകും സിനിമയുടെ ചിത്രീകരണം. ഇത് രണ്ടാം തവണയാണ് കാജല്‍ ചിരഞ്ജീവിയുമായി ഒത്തുചേരുന്നത്. ഖൈദി നമ്ബര്‍ 150 ല്‍ ആണ് ആദ്യമായി കാജല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്, ആ സിനിമ വലിയ വിജയമായിരുന്നു, ഒപ്പം അവരുടെ ജോഡിക്ക് നല്ല പ്രതികരണവും ലഭിച്ചു. ആചാര്യയ്ക്ക് മണി ശര്‍മ്മ സംഗീതം നല്കുന്നു. രാം ചരണ്‍, മാറ്റിനി എന്റര്ടൈന്മെന്റ്സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.