രാജ്യത്ത് വിവിധയിടങ്ങളിലായി 14 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 324 പേര് കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 358526 ആയി.രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5954 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതില്‍ 603 പേര് മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.