ഇതോടെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 69,162,536 ആയി ഉയര്‍ന്നു. പുതിയതായി 11,178 പേര്‍കൂടി മരണമടഞ്ഞതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മരണസംഖ്യ 1,573,707 കടന്നു.47,928,108 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 19,660,554 പേര് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുണ്ട് അതില്‍ 106,178 പേരുടെ നില അതീവ ഗുരുതരമാണ്.അമേരിക്കയില്‍ 2,20,271 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അമ്ബത്തിയെട്ട് ലക്ഷം കടന്നു. മരണസംഖ്യ 2,96,620 ആയി ഉയര്‍ന്നു. തൊണ്ണൂറ്റി രണ്ട് ലക്ഷം പേരാണ് രോഗമുക്തി നേടിയത്.ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 1,41,735 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു.ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അറുപത്തിയേഴ് ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് ബ്രസീലിലുളളത്. 1,79,032 പേര് മരിച്ചു. അമ്ബത്തിയെമ്ബത് ലക്ഷം പേര് രോഗമുക്തി നേടി എന്നത് ആശ്വാസം നല്കുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത് റഷ്യയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 25,41,199 ആയി.