കോ​വി​ഡ്​ വാ​ക്​​സി​ന്‍ വി​ത​ര​ണ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യ​തി​ന്​ പി​ന്നാ​ലെ അ​ബൂ​ദ​ബി​യി​ല്‍ 20 ട​ണ്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ എ​ത്തി

0

ഇ​ത്തി​ഹാ​ദി​െന്‍റ കാ​ര്‍​ഗോ വി​മാ​ന​ത്തി​ല്‍​ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ വാ​ക്​​സി​ന്‍ എ​ത്തി​യ​ത്. ഇ​ത്​ വെ​യ​ര്‍​ഹൗ​സി​​ലെ സ്​​റ്റോ​റേ​ജി​ലേ​ക്ക്​ മാ​റ്റി. ചൈ​ന​യു​ടെ സി​നോ​ഫോം വാ​ക്​​സി​നാ​ണ്​ എ​ത്തി​യ​ത്. ഇ​ത്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന്​ അ​ബൂ​ദ​ബി ആ​രോ​ഗ്യ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ ഹ​മ​ദ്​ പ​റ​ഞ്ഞു.സി​നോ​ഫോം വാ​ക്സി​ന്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 86 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ യു.​എ.​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ വി​ല​യി​രു​ത്ത​ല്‍. വാ​ക്​​സി​ന്​ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന​റി​യി​ച്ച മ​ന്ത്രാ​ല​യം തൊ​ട്ടു​പി​ന്നാ​ലെ കു​ത്തി​വെ​പ്പി​ന് സ​ന്ന​ദ്ധ​രാ​കു​ന്ന​വ​ര്‍​ക്ക് വാ​ക്സി​നെ​ടു​ക്കാ​ന്‍ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി. അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ര്‍​ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍​ഖു​വൈ​ന്‍, ഫു​ജൈ​റ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലാ​ണ് വാ​ക്സി​നെ​ടു​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള​ത്. വി​സ ന​ല്‍​കി​യ എ​മി​റേ​റ്റി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​വാ​സി​ക​ള്‍ കു​ത്തി​വെ​പ്പെ​ടു​ക്കേ​ണ്ട​ത്. സേ​ഹ​യു​ടെ 80050 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ വാ​ക്സി​ന് അ​പ്പോ​യ്​​ന്‍​മെന്‍റ്​ എ​ടു​ക്കാം. കോ​വി​ഡ് നെ​ഗ​റ്റി​വ് ആ​ണെ​ന്ന പ​രി​ശോ​ധ​ന​ഫ​ല​വും എ​മി​റേ​റ്റ്സ് ഐ.​ഡി​യും ആ​വ​ശ്യ​മാ​ണ്.

വാ​ക്​​സി​ന്‍ ല​ഭി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ള്‍

അ​ബൂ​ദ​ബി: സേ​ഹ​യു​ടെ ക്ലി​നി​ക്കു​ക​ളി​ലും വി.​പി.​എ​സ്​ ശാ​ഖ​ക​ളി​ലും
ദു​ബൈ: ദു​ബൈ പാ​ര്‍​ക്ക്സ് ആ​ന്‍​ഡ് റി​സോ​ര്‍​ട്സി​ലെ ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍
അ​ജ്മാ​ന്‍: വാ​സി​ത് മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍, അ​ല്‍​ഹു​മൈ​ദ സെന്‍റ​ര്‍
ഉ​മ്മു​ല്‍​ഖു​വൈ​ന്‍: അ​ല്‍​ബൈ​ത്ത് മെ​ത് വാ​ഹി​ദ് അ​ട​ക്കം വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍
ഫു​ജൈ​റ: മു​റാ​ശി​ദ് മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍

You might also like
Leave A Reply

Your email address will not be published.