അന്നാ ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ഒരുക്കുന്ന ‘സാറാസ്’എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0

മലയാളത്തിലെ പ്രമുഖ നായികമാരാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. കോവിഡ് പശ്ചാത്തലത്തില്‍ ഏറെ വെല്ലുവിളികള്‍ക്ക് നടുവിലായിരുന്നു ചിത്രത്തിന്‍ ഷൂട്ടിംഗ്. കോവിഡ് പ്രതിരോധ സുരക്ഷാനിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ചിത്രീകരണം.യുവതാരം സണ്ണി വെയ്ന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.- മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യുടെ പിതാവും തിരക്കഥാക‍ൃത്തുമായ ബെന്നി പി നായരമ്ബലം ഈ ചിത്രത്തില്‍ അന്നയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍.സൗണ്ട്‌സ്, വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്‌ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ.എം

You might also like

Leave A Reply

Your email address will not be published.