2030ലെ ഏഷ്യന്‍ ഗെയിംസിെന്റ ആതിഥേയരെ തീരുമാനിക്കുന്ന വോെട്ടടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ പ്രതീക്ഷയോടെ സൗദി അറേബ്യ
വോെട്ടടുപ്പിലും ഒപ്പം നടക്കുന്ന ഏഷ്യന്‍ ഒളിമ്ബിക് കൗണ്‍സിലിെന്റ 39ാമത് ജനറല്‍ അസംബ്ലിയിലും പെങ്കടുക്കാന്‍ സൗദി പ്രതിനിധി സംഘം ശനിയാഴ്ച മസ്കത്തിലെത്തി. വോെട്ടടുപ്പ് തങ്ങള്‍ക്ക് അനുകൂലമായാല്‍ ‘റിയാദ് 2030’ എന്ന പേരില്‍ ഏഷ്യന്‍ ഗെയിംസ് നടത്താനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. റിയാദ് 2030 സംഘാടകസമിതി ജനറല്‍ മാനേജരും സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് ഡെപ്യൂട്ടി പ്രസിഡന്റുമായ അമീര്‍ ഫഹദ് ബിന്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഇദിെന്റ നേതൃത്വത്തിലാണ് പ്രതിനിധിസംഘം ഒമാനിലെത്തിയിരിക്കുന്നത്. 2030ലെ ഏഷ്യന്‍ ഗെയിംസ് ഏതു രാജ്യം നടത്തുമെന്ന് ബുധനാഴ്ചയിലെ വോെട്ടടുപ്പ് തീരുമാനിക്കും.ഏഷ്യന്‍ കായികമാമാങ്കത്തിെന്റ ആതിഥേയത്വ പദവി പ്രതീക്ഷിച്ച് അവസാന റൗണ്ടിലുള്ള രാജ്യങ്ങള്‍ സൗദിയും ഖത്തറുമാണ്. വോെട്ടടുപ്പിനു മുന്നോടിയായി സൗദിയിലെ ഏഷ്യന്‍ ഗെയിംസ് ഒരുക്കങ്ങള്‍ നേരില്‍കണ്ട് വിലയിരുത്താന്‍ ഗെയിംസ് കമ്മിറ്റി പ്രതിനിധികള്‍ നവംബറില്‍ റിയാദിലെത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസ് കമ്മിറ്റി ചെയര്മാന് ആന്‍ട്രി ക്രൂകോവ്, കമ്മിറ്റി അംഗം ഡോ. ജൂഹീ പാര്‍ക് എന്നിവരാണ് സൗദിയുടെ തയാറെടുപ്പുകള്‍ കണ്ട് വിലയിരുത്തിയത്.അവസരം കിട്ടിയാല്‍ ഏഷ്യന്‍ കായികമാമാങ്കം ഗംഭീരമാക്കാന്‍ എട്ടു വേദികളാണ് റിയാദില്‍ സജ്ജീകരിക്കുന്നത്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രതീക്ഷയോടെ സൗദി പ്രതിനിധി സംഘം ഒമാനിലെത്തിയിരിക്കുന്നത്. റിയാദില്‍ ഏഷ്യന്‍ ഗെയിംസിനായി ഒരുക്കിയ സംവിധാനങ്ങള്‍ സംഘം ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും. ഖത്തര്‍ സംഘവും സമാന രീതിയില്‍ ഒരുക്കങ്ങള്‍ ബോധ്യപ്പെടുത്തും. ഇതിനുശേഷം ജനറല്‍ അസംബ്ലി വോെട്ടടുപ്പിന് സാക്ഷ്യംവഹിക്കും.