കെഎസ്എഫ്ഇയിലൂടെ സ്കൂള്‍ കുട്ടികള്‍ക്കു 15,000 രൂപയുടെ ലാപ്ടോപ് അടുത്ത മാസം മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
18,000 രൂപ വരെ വിലയുള്ള ലാപ്ടോപ് വാങ്ങാന്‍ സൗകര്യമുണ്ടാകുമെങ്കിലും കെഎസ്എഫ്ഇയില്‍നിന്ന് 15,000 രൂപയേ വായ്പ ലഭിക്കൂ.ബാക്കി 3000 രൂപ ലാപ്ടോപ് വാങ്ങുന്നവര്‍ ഒറ്റത്തവണയായി നല്‍കണം. അടുത്ത മാസം 31നു മുന്‍പ് ലാപ്ടോപ് വിതരണം ആരംഭിക്കാന്‍ കെഎസ്എഫ്ഇക്കു നികുതി വകുപ്പു നിര്‍ദേശം നല്കി.പലിശരഹിത തവണ വ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ ലാപ്ടോപ് നല്‍കാനുള്ള പദ്ധതിക്കായി ഒരു കമ്ബനി മാത്രമാണു ടെന്‍ഡര്‍ സമര്‍പ്പിച്ചതെന്നാണു വിവരം.