ഖത്തര്‍ മ്യൂസിയംസിെന്റ കള്‍ചറല്‍ പാസുള്ളവര്‍ക്ക് രാജ്യത്തെ സുപ്രധാന ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ കാണുന്നതിനും ഖത്തറിെന്റ പൗരാണിക, പൈതൃകങ്ങള്‍ അറിയുന്നതിനും അവസരം
ഖത്തര്‍ മ്യൂസിയംസ് അവതരിപ്പിക്കുന്ന അഥര്നാ എന്ന തലക്കെട്ടിലുള്ള പരിപാടിയിലൂടെയാണ് രാജ്യത്തുടനീളമുള്ള ചരിത്രസ്മാരകങ്ങളും ഇടങ്ങളും ക്യൂറേറ്ററുടെ സഹായത്താല്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്.ജനുവരി രണ്ടിന് സുബാറ, ജനുവരി ഒമ്ബതിന് എക്സ്പരിമെന്റല്‍ ആര്‍ക്കിയോളജി വിഷയത്തിലുള്ള ശില്പശാല, ജനുവരി 16ന് ജസാസിയ റോക്ക് ആര്‍ട്ട് സൈറ്റ് സന്ദര്‍ശനം, ജനുവരി 23ന് പോട്ടറി ശില്പശാല എന്നിവയാണ് അഥര്നയില് ഉള്‍പ്പെടുന്നത്.മധ്യകാലഘട്ടത്തിലെ വിവിധ താമസ്സ്ഥലങ്ങള്, കെട്ടിടങ്ങള്‍, അവശേഷിപ്പുകള്‍, 19ാം നൂറ്റാണ്ടിലെ കോട്ടകള്‍, ഗ്രാമങ്ങള്‍, പള്ളികള്‍, ഗോപുരങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രത്യേക പരിപാടിയിലൂടെ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. https://www.qm.org.qa/en എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.കള്‍ചറല്‍ പാസ്വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള ഒറ്റ പ്രവേശന പാസ് കൂടിയാണ്. ഈയടുത്ത് അവതരിപ്പിച്ച കള്‍ചര്‍ പാസ് പ്രസ്, കള്‍ചര്‍ പാസ് ഫാമിലി എന്നിവക്ക് നിരവധി ഗുണങ്ങളുണ്ട്. ഖത്തറിലെ ഏതാനും പ്രധാന കെട്ടിടങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇതുപയോഗിച്ച് കടന്നുചെല്ലാനാവും.പുതിയ കള്‍ചര്‍ പാസ് പ്ലസിന് പ്രതിവര്‍ഷം 200 റിയാല്‍ മാത്രമാണ് വരിസംഖ്യ ഈടാക്കുന്നത്. മ്യൂസിയങ്ങളില്‍ നിരവധി തവണ ഇതുെവച്ച് പ്രവേശിക്കാനാവും. മാത്രമല്ല, നിരവധി റസ്റ്റാറന്റുകളിലും കഫേകളിലും ഇളവും ലഭിക്കും. ഖത്തര്‍ പാസ് പ്ലസ് അംഗങ്ങള്‍ക്ക് ഖത്തര്‍ മ്യൂസിയംസ് ഗിഫ്റ്റ് ഷോപ്പുകളില്‍ 15 ശതമാനം ഇളവും ലഭിക്കും. കള്‍ചര്‍ പാസ് ഫാമിലി ടയര്‍ പ്രകാരം നാലു കുട്ടികളും രണ്ടു മുതിര്‍ന്നവരുമുള്ള ആറ് അംഗങ്ങളുള്ള കുടുംബത്തിന് 350 റിയാലാണ് വാര്‍ഷിക ഫീസ്. കള്‍ചര്‍ പാസ് പ്ലസിന് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനും ലഭിക്കും. ഖത്തര്‍ മ്യൂസിയംസ് അവതരിപ്പിച്ച ‘കള്‍ചറല്‍ പാസ്’ സംവിധാനം വിജയകരമാണ്. നിലവില്‍ 27,000 ആളുകള്‍ കള്‍ചറല്‍ പാസ് അംഗങ്ങളാണ്. ഖത്തര്‍ മ്യൂസിയംസുമായി ബന്ധപ്പെട്ടാല്‍ പാസുകള്‍ ലഭിക്കും.മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, മതാഫ്, പുതിയ ഖത്തര്‍ നാഷനല്‍ മ്യൂസിയം എന്നിവിടങ്ങളില്‍നിന്നും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പാസ് ലഭ്യമാണ്. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിെന്റ വേനല്‍കാല പ്രത്യേക വിനോദസഞ്ചാരപരിപാടിയായ ‘സമ്മര്‍ ഇന്‍ ഖത്തര്‍ പ്രോഗ്രാമി’െന്റ വിവിധ ആനുകൂല്യങ്ങള്‍ കള്‍ചറല്‍ പാസ് ഉള്ളവര്‍ക്ക് ലഭ്യമാണ്. ഏതു പ്രായക്കാരായവര്ക്കും സൗകര്യപ്രദമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് കള്‍ചറല്‍ പാസ് കൈവശമുള്ളവര്‍ക്ക് ലഭിക്കുന്നത്. സ്ത്രീകളും കുട്ടികളും ചെറിയ വരുമാനക്കാരുമടക്കം വിവിധ തരത്തിലുള്ള ആളുകള്‍ അംഗങ്ങളാണ്.വന്കിടകമ്ബനികളുടെ സി.ഇ.ഒമാര്‍, രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ അടക്കം ഇതില്‍ അംഗങ്ങളാണ്. ഇവര്‍ ഖത്തര്‍ മ്യൂസിയംസ് അവതരിപ്പിക്കുന്ന വിവിധ ശില്പശാലകള്, പ്രത്യേക പരിപാടികള്‍, യാത്രകള്‍ തുടങ്ങിയവയില്‍ പെങ്കടുത്തുവരുന്നുണ്ട്. 2014ലാണ് കള്‍ചറല്‍ പാസ് പദ്ധതി തുടങ്ങിയത്. ഖത്തറിെന്റ പ്രൗഢമായ ചരിത്രവും കഥകളും സംസ്കാരവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഖത്തര്‍ മ്യൂസിയംസിെന്റ വിവിധ കേന്ദ്രങ്ങളിലേക്ക് സൗജന്യപ്രവേശനം കിട്ടാനും ഇൗ പാസ് ഉള്ളവര്‍ക്ക് കഴിയും. ഖത്തര്‍ മ്യൂസിയംസിെന്റ നേതൃത്വത്തിലുള്ള വിവിധ ഷോപ്പുകളിലും ഒൗട്ട്ലെറ്റുകളിലും സാധനങ്ങള്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നുണ്ട്.ഖത്തര്‍ മ്യൂസിയംസ് നടത്തുന്ന വന്പരിപാടികളിലും ഇൗ പാസ് കൈവശമുള്ളവര്‍ക്ക്് പ െങ്കടുക്കാന്‍ കഴിയുന്നുണ്ട്. ‘കള്‍ചറല്‍ പാസ് പ്ലസ്’, ‘കള്‍ചറല്‍ പാസ് ഫാമിലി’ എന്നിവയും കഴിഞ്ഞ മാര്‍ച്ചില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ പാസിെന്റ വ്യാപ്തിയും സൗകര്യവും സേവനങ്ങളും കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിവിധ ആര്‍ട്ട് എക്സിബിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും അറിവുകളും പാസ് കൈവശമുള്ളവര്‍ക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്തിെന്റ പൈതൃകകേന്ദ്രങ്ങളിലേക്കും സാംസ്കാരിക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാക്കുന്നതാണ് പാസ്.