ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം

0

പരിശോധന, നിരീക്ഷണം, ക്വാറന്‍റീന്‍ പ്രോട്ടോകോളുകള്‍ എന്നിവ കര്‍ശനമായി നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രതിരോധ നടപടികള്‍ ഡി.എച്ച്‌.എ ഏറ്റെടുത്തു. കോവിഡ് പരിശോധന ശേഷി പ്രതിദിനം 80,000 എണ്ണമായി ഉയര്‍ത്തുന്നതുപോലുള്ള സുപ്രധാന നടപടികളും ഇത് കൈക്കൊണ്ടിട്ടുണ്ട്.അണുബാധയുടെ അപകടങ്ങളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള ദുബൈ ഗവണ്‍മെന്‍റി​െന്‍റ ഇച്ഛാശക്തിയുടെ ഭാഗമായാണ് കോവിഡ് വാക്സിന്‍ നല്‍കുന്നതെന്ന് ഡി.എച്ച്‌.എ പറഞ്ഞു. ഇത് പകര്‍ച്ചവ്യാധിയെ അതിജീവിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് കാരണമാകും. ദുബൈയുടെ സംയോജിത ആരോഗ്യസംരക്ഷണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സുപ്രധാന ഘട്ടമാണ് വാക്സിനേഷന്‍ ഡ്രൈവ് എന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള സമഗ്രതന്ത്രത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.

You might also like
Leave A Reply

Your email address will not be published.