കോവിഡിന് എതിരെയുള്ള പ്രതിരോധ വാക്സിന് കുത്തിവെപ്പിന് ദമ്മാമിലും തുടക്കമായി
തിങ്കളാഴ്ച രാവിലെ 9.45ഒാടെ ദഹ്റാനിലെ ഫെയര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ക്ലിനിക്കില്‍ ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഉൗദ് ബിന്‍ നായിഫ് ഉദ്ഘാടനം നിര്‍വഹിച്ചു.കോവിഡിനെ തുരത്താന്‍ വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും വാക്സിന് സൗജന്യമായായിരിക്കും നല്‍കുക.വാക്സിന് സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ഏറെ ലളിതമാെണന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍ വാക്സിന് കുത്തിവെപ്പിനുള്ള സൗദിയിലെ മൂന്നാമത്തെ കേന്ദ്രമാണ് ദമ്മാമില്‍ ആരംഭിച്ചത്.നേരെത്ത റിയാദിലും ശേഷം ജിദ്ദയിലും കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിച്ചിരുന്നു. രാജ്യത്തെ േകാവിഡ് മഹാമാരിയില്‍നിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാഴ്ചകള്‍ക്കു മുമ്ബ് റിയാദിലാണ് വാക്സിന് കുത്തിവെപ്പിന് തുടക്കംകുറിച്ചത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഉള്‍െപ്പടെ നിരവധി പേര് വാക്സിന് സ്വീകരിച്ചവരില്പെടും.ഇതോടെ വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയതവരുെട എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖെപ്പടുത്തിയത്. തുടക്കത്തില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഘട്ടത്തില്‍ നല്‍കും. 80 വാക്സിനേഷന് ക്ലിനിക്കുകള്‍ അടങ്ങുന്ന െസന്ററാണ് നിലവില്‍ കിഴക്കന്‍ പ്രവിശ്യയില്‍ ആരംഭിച്ചിരിക്കുന്നത്. വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ കൂടുതല്‍ സെന്ററുകള്‍ സ്ഥാപിക്കും. സിഹ്വത്തി ആപ് വഴി രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് വാക്സിന് സ്വീകരിക്കാനുള്ളവരെ തിരഞ്ഞെടുക്കുന്നത്. വാക്സിന് സ്വീകരിച്ചവരെല്ലാം കൂടുതല്‍ ആരോഗ്യമുള്ളവരായി തുടരുന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായി ആരോഗ്യ പ്രവര്‍ത്തകരും വെളിെപ്പടുത്തുന്നു. 70 ശതമാനം ജനങ്ങളും വാക്സിന് സ്വീകരിക്കുന്നത് വരെ നിലവിലെ കോവിഡ് നിബന്ധനകള്‍ തുടരുമെന്ന് അധികൃതര്‍ വെളിെപ്പടുത്തിയിരുന്നു. നിലവില്‍ വാക്സിെന കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന കാമ്ബയിന് തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള സെന്ററുകള്‍ സ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നത്. 2021 മധ്യത്തോടെ മാത്രമേ വാക്സിന് കുത്തിവെപ്പ് പകുതിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്നാണ് കരുതുന്നത്.